കെ. സുധാകരൻ എംപിയുടെ ശുപാർശ: കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 19. 37 കോടി രൂപ അനുവദിച്ചു

Wednesday, July 24, 2024

 

കണ്ണൂർ: കെ. സുധാകരൻ എംപിയുടെ ശുപാർശ പ്രകാരം കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി 19.37 കോടി രൂപ അനുവദിച്ചു. പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയിൽ ഫേസ് മൂന്നിലെ രണ്ടാം ബാച്ചിൽ ഉൾപ്പെടുത്തിയാണ് കണ്ണൂർ പാർലമെന്‍റ് മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നവീകരണത്തിന് 19.37 കോടി രൂപ അനുവദിച്ച് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഉത്തരവിറക്കിയത്.

പേരാവൂർ ബ്ലോക്കിലെ കുനിത്തലമുക്ക് നാൽ പാടി വായന്നൂർ വെളളാർ വളളി റോഡ്(6.542. km) 11.03 കോടി, തളിപറമ്പ്‌ ബ്ലോക്കിലെ കൊട്ടയാട് കവല കുററിപ്പുഴ റോഡ് ( 4.54Km) 3.77 കോടി, ഇരിട്ടി ബ്ലോക്ക് കാവുംപടി വെഞ്ഞേരി ക്കുളം മാമ്പ പാറം കണ്ണുരുട്ടി വെങ്ങരച്ചാൽ പുന്നാട് റോഡ് (4.77 Km) 4.57 കോടി എന്നിങ്ങനെ 19.37 കോടി രൂപ അനുവദിച്ചു.