ജനങ്ങളെ കൊള്ളയടിക്കുന്നതിൽ മത്സരിക്കുന്നു ; ഇന്ധനവില വര്‍ധനയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ കുറ്റക്കാർ : കെ.സുധാകരന്‍ എം.പി

Monday, June 14, 2021

തിരുവനന്തപുരം :  ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ കുറ്റക്കാരെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. വിലവർധനവിലെ കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങള്‍ക്കെതിരെ യുഡിഎഫ് എം.പിമാരുടെ രാജ് ഭവന്‍ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

https://www.facebook.com/JaihindNewsChannel/videos/889083281643187

ഇന്ധനവില വർധനയ്ക്കെതിരെ ചൂട്ട് കെട്ടി സമരം നടത്തിയവരാണ്  ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നതിൽ രണ്ട് സർക്കാരുകളും മത്സരിക്കുന്നു. രാജ്യത്തെ സാമ്പത്തികമായി കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സർക്കാരായി കേന്ദ്ര സർക്കാർ മാറി. വാക്‌സിൻ ലഭ്യമാക്കാനാണ് വിലവർധന എന്ന ന്യായം  പച്ചകള്ളമാണ്. പെട്രോൾ നികുതിയിൽ കിട്ടിയ തുകയും വാക്‌സിൻ നൽകിയ ആളുകളുടെ എണ്ണവും പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.