ചികിത്സയ്ക്ക് ശേഷം കെ. സുധാകരന്‍ എംപി മടങ്ങിയെത്തി; നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരിച്ച് നേതാക്കള്‍

 

കൊച്ചി: ഒരു മാസത്തെ ചികിത്സക്ക് ശേഷം കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി. താന്‍ പൂർണ്ണ ആരോഗ്യവാനാണെന്ന് അദ്ദേഹം അറിയിച്ചു. എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തിന് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. ബെന്നി ബഹന്നാൻ എംപി, അൻവർ സാദത്ത് എംഎൽഎ, എം. ലിജു. സി.പി. മാത്യു, നിഷ സോമൻ തുടങ്ങിയ നേതാക്കൾ സ്വീകരിക്കാനെത്തിയിരുന്നു.

Comments (0)
Add Comment