പിണറായി വിജയന്‍റെ മണ്ഡലത്തില്‍ ലീഡുയർത്തി കെ. സുധാകരന്‍; നിലവില്‍ ലീഡ് 40,000 പിന്നിട്ടു

Tuesday, June 4, 2024

 

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിയോജക മണ്ഡലത്തിൽ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ ലീഡ് ചെയ്യുന്നു. ആദ്യ രണ്ട് റൗണ്ടിലും മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമ്മടത്ത് യുഡിഎഫ് സ്ഥാനാർത്ഥി  കെ. സുധാകരന്‍ ലീഡ് ചെയ്യുന്നു. നിലവില്‍ നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് കെ. സുധാകരന്‍ ലീഡ് ചെയ്യുകയാണ്.