മണ്ഡലം നിറഞ്ഞ് കെ. സുധാകരന്‍റെ പ്രചാരണം; ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി സ്ഥാനാർത്ഥി പര്യടനം

Jaihind Webdesk
Friday, March 22, 2024

 

കണ്ണൂർ: മലയോര ജനതയുടെ മനം കീഴടക്കി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ. ഇരിക്കൂറിലെ പര്യടനത്തിന് വോട്ടർമാരുടെ വൻ സ്വീകാര്യതയാണ് കെ. സുധാകരന് ലഭിച്ചത്. കോൺഗ്രസിന്‍റെ ഉരുക്കു കോട്ടയായ ഇരിക്കൂറിലാണ് കെ. സുധാകരൻ പര്യടനം നടത്തിയത്. പയ്യാവൂര്‍ മേഖലയിലും ഉളിക്കല്‍, ഇരിക്കൂർ, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തിയത്. പയ്യാവൂരിലെ വ്യാപാര സ്ഥാപനങ്ങൾ, കോണ്‍വെന്‍റ്, കോളേജുകള്‍, ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചു വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യർത്ഥിച്ചു.

പഞ്ചായത്ത് ഓഫീസ്, പയ്യാവൂര്‍ മേഴ്‌സി ഹോസ്പിറ്റല്‍, പയ്യാവൂര്‍ ശിവക്ഷേത്രം, ഉറഹാ ഭവന്‍, ഹയ്യാത്തുല്‍ ഇസ്‌ലാം മദ്‌റസ, ചെറുപുഷ്പ ദേവാലയം, ചന്ദനക്കാംപാറ ചെറുപുഷ്പ യുപി സ്‌കുള്‍,ചന്ദനക്കാംപാറ ദേവമാത ഫെറോന ചര്‍ച്ച്, ദേവമാതാ കോളേജ്, പൈസക്കരി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി വോട്ടഭ്യർത്ഥിച്ചു.

ഉളിക്കല്‍ പഞ്ചായത്തിലും കെ. സുധാകരന്‍ പര്യടനം നടത്തി. നെല്ലിക്കാം പൊയില്‍ കോണ്‍വെന്‍റ്,നെല്ലിക്കം പൊയില്‍ പള്ളി എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു വോട്ടഭ്യര്‍ത്ഥിച്ചു. നുച്ചിയാട്, ഇരിക്കൂര്‍ യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകളിലും കെ. സുധാകരന്‍ പങ്കെടുത്തു. നുച്ചിയാട് മണ്ഡലം കണ്‍വന്‍ഷന്‍ അഡ്വ. ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായി ആയിരങ്ങള്‍ പങ്കെടുത്ത നൈറ്റ് മാര്‍ച്ചോടു കൂടിയാണ് ഇരിക്കൂറിലെ ആദ്യഘട്ട പര്യടനം സമാപിച്ചത്. ചെങ്ങളായിൽ നിന്നാരംഭിച്ച മാർച്ച് ശ്രീകണ്ഠാപുരത്ത് സമാപിച്ചു.