‘സ്വര്‍ണ്ണക്കടത്തുകാരെ സിപിഎം പേടിക്കുന്നത് രഹസ്യങ്ങള്‍ അറിയുന്നതുകൊണ്ട്, കൊടി സുനി അടക്കമുള്ളവരുടെ റോള്‍ മോഡല്‍ പിണറായി’ ; ആഞ്ഞടിച്ച് കെ.സുധാകരന്‍ എം.പി

തിരുവനന്തപുരം :  സ്വര്‍ണ്ണക്കടത്ത് സംഘത്തെ സിപിഎമ്മിന് പേടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. രഹസ്യങ്ങള്‍ അറിയുന്നത് കൊണ്ട് ഇവരെ പാര്‍ട്ടി സംരക്ഷിക്കുകയാണ്. കൊടി സുനി അടക്കമുള്ളവരുടെ റോള്‍ മോഡല്‍ പിണറായിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കൊടി സുനിമാരേയും ആകാശ് തില്ലങ്കേരിമാരേയും സിപിഎമ്മിന് പേടിയാണ്. ദുഷിച്ചുനാറുന്ന ഒരുപാട് രഹസ്യങ്ങള്‍ അവര്‍ക്കറിയാം. വെറുതെ പുറത്താക്കിയിട്ട് കാര്യമില്ല. ജയിലില്‍പോലും സൗകര്യങ്ങള്‍ നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആകാശ് തില്ലങ്കേരി വെല്ലുവിളിച്ചപ്പോള്‍ ഡിവൈഎഫ്‌ഐ പോയി കാലുപിടിച്ചില്ലെയെന്നും അദ്ദേഹം ചോദിച്ചു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് കസ്റ്റംസിൻ്റെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. കോണ്‍സല്‍ ജനറല്‍ എന്തിന് പ്രോട്ടോക്കോള്‍ ലംഘിച്ച് മുഖ്യമന്ത്രിയെ കണ്ടെന്നും കെപിസിസി അധ്യക്ഷന്‍ ചോദിച്ചു.

Comments (0)
Add Comment