കോൺഗ്രസിനെ തകർക്കാന്‍ സിപിഎം ഗൂഢാലോചനയെന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

Jaihind Webdesk
Monday, April 11, 2022

സിപിഎമ്മിനും ബിജെപിക്കും ഇടയിൽ ഇടനിലക്കാർ ഉണ്ടെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാരകൻ. പാർട്ടി കോൺഗ്രസിൽ ഇത് വ്യക്തമായെന്നും കെ.സുധാകരൻ പറഞ്ഞു.കണ്ണൂരിൽ നടന്നത് കോൺഗ്രസ് വിരുദ്ധ സമ്മേളനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കുറ്റപ്പെടുത്തി.

കോൺഗ്രസിനെ ദേശീയ തലത്തിൽ തകർക്കാനുള്ള ഗൂഡാലോചനയാണ് പാർട്ടി കോൺഗ്രസിൽ നടന്നത്.കേരളത്തിൽ കോൺഗ്രസ് അധികാരത്തിൽ വരാതിരിക്കാൻ ബി.ജെ.പി സി.പി.എമ്മിനെ സഹായിച്ചു.കോൺഗ്രസ് മുക്ത ഭാരതത്തിനായി സി.പി.എം ബി.ജെ.പിeയയും സഹായിച്ചു..കേന്ദ്ര ഏജൻസികൾ ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് വളഞ്ഞ് അന്വേഷണം നടത്തിയത് രാജ്യത്ത് ആദ്യമായാണ് എന്നാൽ പിന്നെ ഈ കേസ് എവിടെയും എത്തിയില്ല.ബി.ജെ.പി സി.പി.എം പരസ്പര ധാരണയുടെ പരിണിത ഫലമാണിതെന്നും കെ.സുധാകരൻ വ്യക്തമാക്കി.

കേരളത്തിലെ ക്രമസമാധന നില തീർത്തും വഷളായെന്നും ഗുണ്ട മയക്ക് മരുന്ന് മാഫിയകൾ സംസ്ഥാനത്ത് വിലസുമ്പോൾ സംസ്ഥാനത്ത് പോലീസ് നിശ്ചലമായെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ ആരോപിച്ചു.ലഹരി മാഫിയക്ക് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും ലഹരി മാഫിയക്ക് കേരളം തുറന്ന് കൊടുത്തുവെന്നും കെ.സുധാകരൻ ആരോപിച്ചു.

അഖിലേന്ത്യ തലത്തിൽ സി.പി.എമ്മിനെ നിയന്ത്രിക്കുന്നത് കേരളം ഘടകം.മതേതര ചേരിയിൽ കോൺഗ്രസിനൊപ്പം ഉണ്ടാവില്ലെന്നാണ് സി.പി.എം പറയുന്നത്.ഒരു തുരുത്തിൽ മാത്രമുള്ള സി.പി.എമ്മാണ് ഇത് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.പാർട്ടി കോൺഗ്രസ് കേരള ഘടകം ഹൈജാക്ക് ചെയ്തന്നുംകോൺഗ്രസ് വിരുദ്ധ സമീപനം പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൊണ്ട് എടുപ്പിച്ച ശേഷമാണ് ഇവിടെ നിന്നും മടക്കിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.

കെ റെയിൽ വിഷയത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ കേരളത്തിൽ വന്ന് സമരം ചെയ്യേണ്ട ആവശ്യമില്ലന്നും കേന്ദ്രറെയിൽവെ മന്ത്രിയെ കൊണ്ട് തീരുമാനമെടുപ്പിച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ബുള്ളറ്റ് ട്രെയിൻ വിഷയത്തിൽ അതിനെതിരെ നിലപാടെടുത്ത വ്യക്തിയാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നാൽ ഇപ്പോൾ കെ. റെയിലിനെ അനുകൂലിക്കുന്നത് പിണറായി വിജയൻ്റെ സമ്മർദ്ധം മൂലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.കെ റെയിലിനെതിരെ യു.ഡി.എഫിന് സമരം ചെയ്യാൻ ഒരാളുടെയും പിന്തുണ ആവശ്യമില്ലന്നും വി.ഡി സതീശൻ പറഞ്ഞു.

ആത്മാർത്ഥതയുണ്ടെങ്കിൽ ഒരു കോൺഗ്രസ് നേതാവും സി.പി.എം വേദിയിൽ പോകില്ലന്നും കെ.വി തോമസിനെതിരെ എ.ഐ.സി.സി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഇരുവരും വ്യക്തമാക്കി.

അതേസമയം വേനൽ മഴയിൽ തകർന്ന കുട്ടനാട് യു.ഡി.എഫ് സംഘം സന്ദർശിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.കുട്ടനാട്ടിലെ കർഷകർ ആത്മഹത്യ മുനമ്പിലാണെന്നും അപ്പർ കുട്ടനാട്ടിൽ നിന്നും കർഷകർ പാലായനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് ബാങ്കുകൾ ദയാരഹിതമായി ജപ്തി നടപടികൾ നടത്തുകയാണെന്നും ഇതിനെതിരെ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.