കെ റെയില്‍ പ്രതിഷേധം : കോട്ടയം താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്

Jaihind Webdesk
Wednesday, April 13, 2022

യൂത്ത് കോണ്‍ഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി കോട്ടയം താലൂക്ക് ഓഫീസ് മാർച്ച് നടത്തി. പ്രകടനമായെത്തിയ പ്രവർത്തകരെ സിവിൽ സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ പരിപാടി യൂത്ത് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ പി കെ വൈശാഖ് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ്  രാഹുൽ മറിയപ്പള്ളി, കോൺഗ്രസ് നേതാവും മു നഗരസഭാ കൗൺസിലറുമായ സാമുവൽ, യൂത്ത് കോൺഗ്രസ് നേതാക്കളായ അരുൺ മാർക്കോസ്, അജീഷ് വടവാതൂർ, ഗൗരി ശങ്കർ, മേബൽ, ഷൈൻ, തുടങ്ങിയവർ പ്രസംഗിച്ചു.