പിണറായി അര്‍ദ്ധനാരീശ്വരനെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പകുതി സി പി എമ്മും പകുതി ബി ജെ പിയുമാണ് പിണറായി. പിണറായിക്ക് സ്ത്രീത്വത്തെ കുറിച്ച് പറയാന്‍ അര്‍ഹതയില്ല. 51 വെട്ടേറ്റ ടി.പി. ചന്ദ്രശേഖരന്റെ അമ്മയും ഭാര്യയും സ്ത്രീകളാണെന്ന് പിണറായി മനസിലാക്കണമെന്ന് അദ്ദേഹം കോഴിക്കോട്ടു പറഞ്ഞു. പുതിയതായി ഉദ്ഘാടനം ചെയ്ത കോഴിക്കോട് ഡിസിസി ആസ്ഥാനമായ ലീഡര്‍ കെ കരുണാകരന്‍ മന്ദിരത്തില്‍ എത്തിയതായിരുന്നു അദ്ദേഹം.
പാദസേവ നടത്തുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെ പുകഴ്ത്തുകയാണ് പിണറായി വിജയന്‍. സിവില്‍ സര്‍വ്വീസ് ചട്ടം ലംഘിക്കുന്നവരെ അംഗീകരിക്കാനാവില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. കെ.കെ. രാഗേഷ് തനിക്ക് മാര്‍ക്കിടാന്‍ ആയിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ UDF സ്ഥാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. നിലമ്പൂര്‍ ബൈപ്പാസിന് പണം നല്‍കിയത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും കെ മുരളീധരന്‍ ആരോപിച്ചു. UDF ജയിച്ചാല്‍ പണം എവിടെ പോയെന്ന് കാണാം. ഐക്യമുന്നണിയുട വികസന അജന്‍ഡയില്‍ ആദ്യ ഇനം ബൈപാസ ആണെന്നും അദ്ദേഹം പറഞ്ഞു.
സോണിയാഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിക്കും എതിരേയുള്ള ഇഡി അന്വേഷണത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഇഡിയെ കോണ്‍ഗ്രസിന് പേടിയില്ല ഇഡിയും കെഡി യുമൊന്നും ഇവിടെ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.