മത്സരിക്കുന്നത് ഒന്നാം സ്ഥാനത്തിന് വേണ്ടി ; രണ്ടും മൂന്നും സ്ഥാനം ആർക്കെന്ന് മറ്റുള്ളവര്‍ക്ക് തീരുമാനിക്കാം : കെ.മുരളീധരന്‍

Jaihind News Bureau
Wednesday, March 17, 2021

 

തിരുവനന്തപുരം :  നേമത്ത് യുഡിഎഫ് മത്സരിക്കുന്നത് ഒന്നാം സ്ഥാനത്തിന് വേണ്ടിയെന്ന് കെ.മുരളീധരന്‍ എം.പി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കെന്ന് മറ്റുള്ളവര്‍ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. വിജയത്തില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. നേമത്ത് മത്സരിക്കാനെത്തിയ സാഹചര്യം എല്ലാവര്‍ക്കും അറിയാമെന്നും വര്‍ഗീയതക്കെതിരായി വികസനത്തിനാണ് വോട്ട് ചോദിക്കുന്ന തെന്നും കെ.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.