തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Thursday, April 4, 2024

തൃശൂര്‍: തൃശൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ ഗുരുവായൂരില്‍ തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനുള്ള തുക പൂജിച്ച ശേഷം മുരളി മന്ദിരത്തില്‍ എത്തി അച്ഛന്‍റെയും അമ്മയുടെയും സ്മൃതി മണ്ഡപത്തില്‍ കെ മുരളീധരന്‍ പുഷ്പാര്‍ച്ചന നടത്തി. ഇതിന് ശേഷം റോഡ് ഷോ ആയിട്ടാണ് കളക്ട്രേറ്റില്‍ പത്രിക സമര്‍പ്പണത്തിന് എത്തിയത്. തൃശൂരില്‍ നൂറ് ശതമാനം വിജയമുറപ്പിച്ചുവെന്ന് കെ മുരളീധരന്‍ പ്രതികരിച്ചു.