സെമിഫൈനലില്‍ മോദിയുടെ പ്രതിച്ഛായ മങ്ങും; ഫൈനലില്‍ കോണ്‍ഗ്രസ് വരുമെന്ന് കെ.മുരളീധരന്‍

Jaihind Webdesk
Tuesday, October 10, 2023

തെലങ്കാന സ്ക്രീനിങ്ങ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ എല്ലാം തയ്യാറായെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ പറഞ്ഞു. ഇടതുപക്ഷവുമായി ഇനി ചർച്ച നടക്കണം . 119 ൽ 69 മുതൽ 70 സീറ്റ് വരെ തെലങ്കാനയിൽ കിട്ടും.മജിലിസ് പാർട്ടി കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടത്തും. ബിജെപിയെ സഹായിക്കുകയാണ് അവരുടെ ലക്ഷ്യം. കോൺഗ്രസിലേതിനേക്കാൾ അഭിപ്രായ വ്യത്യാസം ബിജെപിയിൽ ഉണ്ട്. സെമിഫൈനലോടെ മോദിയുടെ പ്രതിച്ഛായ തകരും. ഫൈനലിൽ കോൺഗ്രസ് വരുമെന്നും അദ്ദേഹം പറഞ്ഞു.