നേമത്ത് ശിവന്‍കുട്ടിയെ നോക്കുകുത്തിയാക്കി ‘മാ-ബി’ രഹസ്യബന്ധമെന്ന് കെ. മുരളീധരൻ

Jaihind Webdesk
Monday, April 5, 2021

 

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ ‘മാർക്സിസ്റ്റ്-ബിജെപി’ രഹസ്യബന്ധം ആരോപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. എൽഡിഎഫ് സ്ഥാനാർത്ഥിയായ ശിവൻകുട്ടി അറിയാതെയാണ് ‘മാ-ബി’ ബന്ധമെന്നും മുരളീധരൻ ആരോപിച്ചു. നേമത്തിനൊപ്പം തിരുവനന്തപുരത്തും ഈ ബന്ധമുണ്ട്. ഇവിടെ ബിജെപിക്ക് വോട്ട് മറിക്കും പകരം വട്ടിയൂർക്കാവിലും കഴക്കൂട്ടത്തും ബിജെപി, സിപിഎമ്മിനെ സഹായിക്കാനുമാണ് ധാരണയെന്നും കെ.മുരളീധരന്‍ പറഞ്ഞു. ബൂത്ത് തലം മുതൽ കോൺഗ്രസിന്റെ പ്രവർത്തകർ ഒറ്റക്കെട്ടാണ്. രാഹുൽ ഗാന്ധിയുടെ ഇന്നലെത്തെ പ്രശംസ വലിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.