
സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പിയുടെ കണ്ണൂര്‍ സന്ദര്‍ശനം. കണ്ണൂര്‍ കോര്‍പ്പഷനിലെയും ശ്രീകണ്ഠാപുരം നഗരസഭയിലെയും യുഡിഎഫ് പ്രകടന പത്രിക കെ സി വേണുഗോപാല്‍ എം പി പ്രകാശനം ചെയ്തു. മൂന്നാം തവണയും കേരളത്തിലെ മുഖ്യമന്ത്രിയാവാന്‍ പിണറായിക്ക് കഴിയില്ല. അത് സാധാരണക്കാരായ സി പി എമ്മുകാര്‍ക്ക് പോലും അറിയാം. പിഎംശ്രീ ഒപ്പിട്ടതിലൂടെ ബിജെപിയുമായി ഒരു പാലം തീര്‍ക്കുകയാണ് സി പി എം ചെയ്തതെന്നും കെസി വേണുഗോപാല്‍ എംപി പൊതുയോഗങ്ങളില്‍ പറഞ്ഞു.
കണ്ണൂര്‍ കോര്‍പ്പറേഷനിലെയും ഒരു ശ്രീകണ്ഠാപുരം നഗരസഭയിലെയും വിവിധ യുഡിഎഫ് പരിപാടികളിലാണ് കെ സി വേണുഗോപാല്‍ എം പി പങ്കെടുത്തത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെ രൂക്ഷ വിമര്‍നമാണ് കെ സി വേണുഗോപാല്‍ നടത്തിയത്.പി എം ശ്രീ നടപ്പിലാക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ അജന്‍ഡയാണ്, .
പി എം ശ്രീ ഒപ്പിട്ടതിലൂടെ ബിജെ പി യുമായി ഒരു പാലം തീര്‍ക്കുകയാണ് സി പി എം ചെയ്തത്.
കേന്ദ്രം ആഗ്രഹിക്കുന്നത് നടപ്പിലാക്കി കൊടുക്കുകയാണ് കേരള സര്‍ക്കാര്‍. ‘അക്കാര്യത്തില്‍ ബിജെ പി മുഖ്യമന്ത്രിമാരേക്കാള്‍ മുന്നില്‍ പിണറായി വിജയനാണ്. ഈ സര്‍ക്കാരിനെതിരെ വോട്ട് ചെയ്യാന്‍ ജനം കാത്തിരിക്കുകയാണ്. കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ചെപ്പടി വിദ്യ കാണിച്ചും, പുകമറ സൃഷ്ടിച്ചും സര്‍ക്കാരിനെതിരെയുള്ള ജനാരോഷം മാറ്റി മറിക്കാമെന്ന് പിണറായി വിജയനും, ഇടതുപക്ഷവും കരുതേണ്ടതില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
നരേന്ദ്ര മോഡിയുമായി ഒത്തുതീര്‍പ്പിലെത്താനുള്ള ഒരുപാധിയായി പി എം ശ്രീ പദ്ധതിയെ ഉപയോഗപ്പെടുത്താനുള്ള തീരുമാനം കേരള ജനത ഓര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാല പന്ത്രണ്ട് കണ്ടിയില്‍ നടന്ന എടക്കാട് സോണല്‍ സ്ഥാനാര്‍ത്ഥികളുടെ സംഗമം അദ്ദേഹം ഉദ്ഘാടനം ചെയ്തു. കെ.സുധാകരന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. എന്‍ ഷംസുദ്ധീന്‍ എംഎല്‍എ, അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, വി.എ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പ്രകടനപത്രികയും കെ.സി വേണു ഗോപാല്‍ എം.പി പ്രകാശനം ചെയ്തു.