ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കർ ലോക്പാല്‍ അധ്യക്ഷന്‍

Jaihind Webdesk
Tuesday, February 27, 2024

 

ന്യൂഡല്‍ഹി: ലോക്പാൽ അധ്യക്ഷനായി ജസ്റ്റിസ് ഖാൻവിൽക്കറിനെ നിയമിച്ചു. സുപ്രീം കോടതിയിലെ മുൻ ജഡ്ജിയാണ് ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയുടെ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു.

2022 ജൂലൈയിലാണ് ഖാന്‍വില്‍ക്കര്‍ സുപ്രീം കോടതിയില്‍നിന്ന് വിരമിച്ചത്. ലോക്പാലിലെ ജുഡീഷ്യല്‍ അംഗങ്ങളായി ഹിമാചല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് ലിംഗപ്പ നാരണസ്വാമി, അലഹാബാദ് ഹൈക്കോടതിയില്‍നിന്ന് ചീഫ് ജസ്റ്റിസായി വിരമിച്ച ജസ്റ്റിസ് സഞ്ജയ് യാദവ്, 22-ാം നിയമ കമ്മീഷന്‍ ചെയര്‍മാനും കര്‍ണ്ണാടക ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായ ജസ്റ്റിസ് ഋതുരാജ് അവാസ്തി എന്നിവരേയും നിയമിച്ചു.