നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. ജസ്റ്റിസ് നാരായണക്കുറുപ്പ് അന്വേഷിക്കും. നിയമസഭയിലും പുറത്തും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ കക്ഷികളുടെ ആവശ്യമാണ് ഇതോടെ നടപ്പിലായത്. രാജ്‍കുമാറിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിൽ ശക്തമായ നടപടികളെടുക്കാനുള്ള സമ്മർദ്ദം സർക്കാരിന് മുകളിലുണ്ടായിരുന്നു. പൊലീസ് സേനയുടെ വീഴ്ചകളെ ചൊല്ലി ഇന്നലെ നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.

നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്‍കുമാറിന്‍റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് മന്ത്രിസഭയുടെ തീരുമാനം. ഇടുക്കി എസ്പിയെ മാറ്റാനും തീരുമാനമായി.

ജൂൺ 21 നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത കുമാർ റിമാൻഡിലിരിക്കെ മരിച്ചത്. കസ്റ്റഡിയിലിരിക്കെ അതിക്രൂരമായ മർദനത്തിനാണ് കുമാർ ഇരയായതെന്ന് ആദ്യഘട്ട അന്വേഷണത്തിനു ശേഷം ക്രൈംബ്രാഞ്ച് എസ്.പി. സാബു ഡിജിപിക്കു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റഡിയിൽ എടുക്കുമ്പോൾ‌ പാലിക്കേണ്ട മാനദണ്ഡങ്ങളുടെ ശക്തമായ ലംഘനമാണ് നടന്നതെന്നും കഠിനമർദനമാണ് രാജ്കുമാറിന്‍റെ മരണത്തിലേക്കു നയിച്ചത്.

Comments (0)
Add Comment