വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം : പാലക്കാട് എസ് പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ജുഡീഷ്യൽ കമ്മീഷന്‍റെ നോട്ടീസ്

Jaihind News Bureau
Tuesday, January 7, 2020

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. കേസ് അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കാൻ പൊലീസ് മേധാവി, പാലക്കാട് എസ് പി തുടങ്ങിയ ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നോട്ടീസയച്ചു.

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം സംബന്ധിച്ച കേസിൽ   പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചതായ കോടതിയുടെ കണ്ടെത്തൽ ഏറേ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതേസമയം അന്വേഷണ സംഘത്തിന് തെറ്റുപറ്റിയതായി ആയിത സം പ്രോസിക്യൂഷന്‍റെ ആരോപണം. പ്രതികളെ വെറുതെ വിട്ട സംഭവം ആഭ്യന്തര വകുപ്പിനെയും സി പി എമ്മിനെയും രാഷ്ട്രീയമായി ഏറേ പ്രതിരോധത്തിലാക്കിയതിനെ തുടർന്നാണ്  റിട്ട. ജില്ല ജഡ്ജി  പി കെ ഹനീഫയെ ജുഡീഷ്യൽ കമ്മീഷനായി സർക്കാർ നിയമിച്ചത്. കേസന്വേഷണത്തിൽ ആരൊക്കെ, ഏതൊക്കെ ഘട്ടത്തിൽ വീഴ്ച വരുത്തിയെന്നതാണ് പ്രധാനമായും കമ്മീഷൻ പരിശോധിക്കുക. പ്രാരംഭ ന പടിയായിയാണ് ഇപ്പോൾ പൊലീസ് മേധാവി, പാലക്കാട് എസ്പി, പ്രോസിക്യൂട്ടർ എന്നിവർക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കൂടുതൽ പേർക്ക് വരുംദിവസങ്ങളിൽ നോട്ടീസ് അയക്കും. നോട്ടീസ് ലഭിച്ചാൽ 14 ദിവസത്തിനകം മറുപടി നൽകണമെന്നും അന്വേഷണം സംബന്ധിച്ച രേഖകൾ ഹാജരാക്കാനുമാണ് നിർദ്ദേശം. കൊല്ലപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്നും കമ്മീഷൻ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കും.