പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് നൂറില്‍ നൂറ്: ജോയ് മാത്യു

Jaihind Webdesk
Saturday, July 2, 2022

Joy Mathew

എംപി ഓഫീസിനെതിരായ ഡിവൈഎഫ്ഐ ആക്രമണത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ പുകഴ്ത്തി നടനും സംവിധായകനുമായ ജോയ് മാത്യു. പൊറുക്കുക എന്നൊരു വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുലിന് നൂറിൽ നൂറ് എന്നായിരുന്നു ജോയ് മാത്യുവിന്‍റെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ക്ക് അകമഴിഞ്ഞ പിന്തുണ അറിയിച്ചത്.

”ആക്രമണം നടത്തിയത് കുട്ടികളാണ്, അവരോടെനിക്ക് ദേഷ്യമൊന്നുമില്ല. അനന്തരഫലങ്ങൾ അറിയാതെയാവാം അവർ ആക്രമണം നടത്തിയത്. വയനാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ ഓഫീസാണിത്. അവിടെ ആക്രമണമുണ്ടായത് ദൗർഭാഗ്യകരമാണ്. ആക്രമണം ഒന്നിനും പരിഹാരമല്ല” – എന്നായിരുന്നു ഓഫീസ് സന്ദർശിച്ചതിന് ശേഷം കഴിഞ്ഞദിവസം  രാഹുൽ ​ഗാന്ധി പ്രതികരിച്ചത്. ജൂൺ 24 നാണ് രാഹുൽ ​ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തത്.

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: