എം.വി ജയരാജന്‍റെ വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകന് ഭീഷണിയും അസഭ്യവര്‍ഷവും

Wednesday, July 7, 2021

കണ്ണൂര്‍ : സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറിയുടെ വാർത്താ സമ്മേളനത്തിന് എത്തിയ ദൃശ്യ മാധ്യമ പ്രവർത്തകന് നേരെ പാർട്ടി പ്രവർത്തകന്‍റെ അസഭ്യവർഷവും, ഭീഷണിയും. മാതൃഭൂമി ന്യൂസിലെ സി.കെ വിജയനെതിരെയാണ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയത്. കാല് അടിച്ചു പൊട്ടിക്കുമെന്നാണ് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. എം.വി ജയരാജന്‍റെ വാർത്താസമ്മേളനത്തിന് ഇടയിലായിരുന്നു സംഭവം.