ചാനല്‍ സർവെ ആസൂത്രിത നീക്കം ; പെയ്ഡ് സർവെ സർക്കാറിനെ വെള്ളപൂശാനുള്ള ശ്രമത്തിന്‍റെ ഭാഗം; ഇത്തരം സർവേകള്‍ കൊണ്ട് യു.ഡി.എഫിനെ തകർക്കാനാവില്ല : ജോസഫ് വാഴക്കന്‍

Jaihind News Bureau
Sunday, July 5, 2020

കൊച്ചി : കൊവിഡ് കാലത്ത് ജനങ്ങൾ മരണത്തിനും ജീവിതത്തിനും ഇടയിൽ നിൽക്കുമ്പോൾ യു.ഡി.എഫിനെ തകർക്കാനുള്ള ആസൂത്രിത നീക്കമാണ് സ്വകാര്യ ചാനലിന്‍റെ സർവേ എന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ജോസഫ് വാഴക്കൻ. ഇത്തരം സർവേകൾ കൊണ്ടൊന്നും കോൺഗ്രസിനെയും യു.ഡി.എഫിനെയും തളർത്താൻ കഴിയില്ലെന്നും ജോസഫ് വാഴക്കൻ കൊച്ചിയിൽ പറഞ്ഞു.

സംസ്ഥാനത്തെ ഒരു സ്വകാര്യ ചാനൽ പുറത്ത് വിട്ടത് പെയ്ഡ് സർവെ ആണെന്ന കാര്യത്തിൽ തർക്കമില്ല. അടിമുടി തകർന്ന സർക്കാറിനെ വെള്ളപൂശാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തിയത്. ഇത്തരം തട്ടിക്കൂട്ട് സർവെ കൊണ്ട് യു.ഡി.എഫിനെ തകർക്കാൻ കഴിയില്ലെന്നും കെ.പി.സി.സി വൈസ് പ്രസിഡന്‍റ്  ജോസഫ് വാഴക്കൻ വ്യക്തമാക്കി.

കൊവിഡ് കാലത്ത് യുഡിഎഫ് നടത്തി കൊണ്ടിരിക്കുന്നത് മികച്ച പ്രവർത്തനങ്ങളാണ്. പ്രയാസം അനുഭവിക്കുന്ന മുഴുവൻ ജനങ്ങൾക്കും സഹായം എത്തിക്കാൻ കഴിഞ്ഞെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈരാറ്റുപേട്ടയിൽ തന്നെ യൂത്ത് കോൺഗ്രസ് തടഞ്ഞു എന്ന വാർത്ത തെറ്റാണെന്നും, മണ്ഡലം കമ്മറ്റിയുമായും ബാങ്കുകളുമായും ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർക്കാനാണ് പൂഞ്ഞാറിൽ പോയതെന്നും ജോസഫ് വാഴക്കൻ അറിയിച്ചു. നിലവിൽ പി.സി.ജോർജിനെ യു ഡി എഫിലേക്ക് കൊണ്ടുവരുന്നത് KPCC യുടെ അജണ്ടയിലില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.

https://www.youtube.com/watch?v=o8VSzxRVCLE