ജനപ്രതിനിധികള്‍ വിദ്യാർത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം; സ്കൂളുകളില്‍ പരിശോധനയ്ക്ക് സംയുക്ത സമിതി

Jaihind Webdesk
Sunday, June 5, 2022

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ സ്കൂളുകളിലെ പരിശോധനയ്ക്ക് സംയുക്തസമിതിയെ നിയമിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. നാളെയും മറ്റന്നാളുമായി സ്കൂള്‍ പാചകപ്പുരകളും പാത്രങ്ങളും പരിശോധിക്കും.  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഭക്ഷണം കഴിക്കണം. പാചകക്കാര്‍ക്ക് പരിശീലനം നല്‍കും. തിരുവനന്തപുരത്ത് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.