പെരിയ കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജില്ലാ ആശുപത്രിയില്‍ ജോലി ; പ്രതിഷേധമറിയിച്ച് പത്മജ വേണുഗോപാല്‍

പെരിയ കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നല്‍കിയതില്‍ പ്രതിഷേധമറിയിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാല്‍.  നമ്മുടെ പൊന്നോമനകളായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിയരിഞ്ഞു കൊന്ന പ്രതികളുടെ ഭാര്യമാർക്ക് സിപിഎം  സ്വാധീനത്തിൽ ജോലി നൽകുന്നു എന്ന വാർത്ത അത്യന്തം നികൃഷ്ടമാണ്. രാഷ്ട്രീയ പ്രതിയോഗികളെ മൃഗീയമായി കൊലപ്പെടുത്തുന്ന പാർട്ടി ക്രിമിനലുകളെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതും അവരുടെ കുടുംബത്തെ സംരക്ഷിക്കുന്നതും എല്ലാം സിപിഎമ്മിന്‍റെ സ്ഥിരം രീതിയാണ് എന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ  വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം.
നമ്മുടെ പൊന്നോമനകളായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിയരിഞ്ഞു കൊന്ന പ്രതികളുടെ ഭാര്യമാർക്ക് CPM സ്വാധീനത്തിൽ ജോലി നൽകുന്നു എന്ന വാർത്ത അത്യന്തം നികൃഷ്ടമാണ്.. രാഷ്ട്രീയ പ്രതിയോഗികളെ മൃഗീയമായി കൊലപ്പെടുത്തുന്ന പാർട്ടി ക്രിമിനലുകളെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതും അവരുടെ കുടുംബത്തെ സംരക്ഷിക്കുന്നതും എല്ലാം സിപിഎമ്മിന്റെ സ്ഥിരം രീതിയാണ്..
പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷണം തടയാൻ കോടിക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽ നിന്ന് പിണറായി സർക്കാർ ധൂർത്തടിച്ചത്..
പാർട്ടിയുടെ അറിവോടുകൂടി നടപ്പാക്കപ്പെടുന്ന കൊലപാതകങ്ങളിൽ പാർട്ടിക്ക് പങ്കില്ല എന്ന് ജനത്തോട് പുറമെ പറയുകയും, അതേ സമയം കൊലപാതകത്തിൽ ഉൾപ്പെട്ട പ്രതികളെയും അവരുടെ കുടുംബങ്ങളെയും ഒളിഞ്ഞും തെളിഞ്ഞും സംരക്ഷിക്കു കയുമാണ് CPM എന്നും ചെയ്യുന്നത്…
തുടർ ഭരണം കൂടി ലഭിച്ചപ്പോൾ ഇത്തരം ധിക്കാരങ്ങൾ കൂടുതൽ നടപ്പാക്കാൻ ആയിരിക്കും ഇനി CPM ശ്രമം…വർഗീയ ശക്തികളായ BJP യുടെയും SDPI യുടെയും സഹായത്തിൽ ലഭിച്ചതാണ് LDF ന് തുടർഭരണം, അല്ലാതെ ഭരണത്തിനു ലഭിച്ച അംഗീകാരം അല്ല എന്ന് ഓർത്താൽ നന്ന്..
പദ്മജ വേണുഗോപാൽ
Comments (0)
Add Comment