പെരിയ കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നല്‍കിയതില്‍ പ്രതിഷേധമറിയിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് പത്മജ വേണുഗോപാല്‍. നമ്മുടെ പൊന്നോമനകളായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിയരിഞ്ഞു കൊന്ന പ്രതികളുടെ ഭാര്യമാർക്ക് സിപിഎം സ്വാധീനത്തിൽ ജോലി നൽകുന്നു എന്ന വാർത്ത അത്യന്തം നികൃഷ്ടമാണ്. രാഷ്ട്രീയ പ്രതിയോഗികളെ മൃഗീയമായി കൊലപ്പെടുത്തുന്ന പാർട്ടി ക്രിമിനലുകളെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതും അവരുടെ കുടുംബത്തെ സംരക്ഷിക്കുന്നതും എല്ലാം സിപിഎമ്മിന്റെ സ്ഥിരം രീതിയാണ് എന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം.
നമ്മുടെ പൊന്നോമനകളായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിയരിഞ്ഞു കൊന്ന പ്രതികളുടെ ഭാര്യമാർക്ക് CPM സ്വാധീനത്തിൽ ജോലി നൽകുന്നു എന്ന വാർത്ത അത്യന്തം നികൃഷ്ടമാണ്.. രാഷ്ട്രീയ പ്രതിയോഗികളെ മൃഗീയമായി കൊലപ്പെടുത്തുന്ന പാർട്ടി ക്രിമിനലുകളെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതും അവരുടെ കുടുംബത്തെ സംരക്ഷിക്കുന്നതും എല്ലാം സിപിഎമ്മിന്റെ സ്ഥിരം രീതിയാണ്..