ഹോസ്റ്റൽ ഫീസ് വർദ്ധനവിന് എതിരെ ജെഎൻയു വിദ്യാർത്ഥികളുടെ പാർലമെന്‍റ് മാർച്ച് ഇന്ന്

Jaihind News Bureau
Monday, November 18, 2019

ഹോസ്റ്റൽ ഫീസ് വർദ്ധനവിന് എതിരെ ജെഎൻയു വിദ്യാർത്ഥികൾ ഇന്ന് പാർലമെന്‍റ് മാർച്ച് നടത്തും. വിദ്യാർത്ഥി യൂണിയന്‍റെ നേതൃത്വത്തിലാണ് മാർച്ച്. ഫീസ് വർധനവ് പിൻവലിക്കുന്നു എന്ന പേരിൽ നാമ മാത്രമായ ഇളവുകൾ മാത്രമാണ് നൽകുന്നത്. വർധനവ് പൂർണമായും പിൻവലിക്കണം, വൈസ് ചാൻസിലറെ സ്ഥാനത്ത് നിന്ന് നീക്കണം, പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിക്കാം എന്ന ഉറപ്പ് മാനവ വിഭവ ശേഷി മന്ത്രാലയം വാക്ക് പാലിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തികാട്ടിയാണ് മാർച്ച്. വിദ്യാർത്ഥി മാർച്ച് നേരിടാൻ ഡൽഹി പൊലീസ് കനത്ത സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.