ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് തോൽവി : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവച്ചു

Jaihind News Bureau
Thursday, December 26, 2019

ഝാർഖണ്ഡിലുണ്ടായ തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഞെട്ടിക്കുന്ന തോൽവിക്കു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവച്ചു. ബിജെപി നേതാവ് ലക്ഷ്മൺ ഗിലുവയാണ് രാജിവച്ചത്. 81 അംഗ ഝാർഖണ്ഡ് നിയമസഭ യിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 47 സീറ്റുകൾ നേടിയാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസംഖ്യം അധികാരത്തിലേക്കെത്തിയത്. അതേസമയം ബിജെപി 25 സീറ്റുകളിലേക്ക് ഒതുങ്ങുകയും ചെയ്തു