‘ആത്മവിശ്വാസം ഒട്ടും ചോർന്നിട്ടില്ല,’ സമാനസാഹചര്യം കോൺഗ്രസ് മുമ്പ് നേരിട്ടിട്ടുണ്ടെന്ന് ജയറാം രമേശ്

Jaihind Webdesk
Sunday, December 3, 2023

നിയമസഭ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലുമേറ്റ തിരിച്ചടിയിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോൺഗ്രസ് നോക്കിക്കാണുന്നതെന്നും 20 വർഷം മുമ്പ് സമാനസാഹചര്യം കോൺഗ്രസ് നേരിട്ടിട്ടുണ്ടെന്നും ജയ്‌റാം രമേശ് സാമൂഹ്യ മാധ്യമമായ എക്സില്‍ കുറിച്ചു.

“കൃത്യം 20 വർഷം മുമ്പും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോൺഗ്രസ് പരാജയം നേരിട്ടിരുന്നു. ഡൽഹി മാത്രമായിരുന്നു അന്ന് കോൺഗ്രസിന് നേടാനായത്. എന്നാൽ ഏതാനും മാസങ്ങൾക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൂർവാധികം ശക്തിയോടെ കോൺഗ്രസ് തിരിച്ചു വന്നു. രാജ്യത്തെ ഏറ്റവും വലിയ പാർട്ടിയായി ഉയർന്ന് സർക്കാർ രൂപികരിക്കുകയും ചെയ്തു. തികഞ്ഞ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസ് നോക്കിക്കാണുന്നത്”. അദ്ദേഹം കുറിച്ചു.