ഏട്ടന്മാർക്ക് ആദരാജ്ഞലി അർപ്പിക്കാൻ ജവഹർ ബാലജനവേദിയിലെ ചങ്ങാതികൂട്ടം എത്തി

Jaihind Webdesk
Monday, March 11, 2019

ഏട്ടന്മാർക്ക് ആദരാജ്ഞലി അർപ്പിക്കാൻ ഏട്ടൻമാർക്കൊപ്പം ചങ്ങാതികൂട്ടമായ് ജവഹർ ബാലജനവേദിയുടെ കാസർകോടെ പ്രവർത്തകർ പെരിയയിലെ കല്യോട് സന്ദർശനം നടത്തി.

കല്ല്യോട്ട് സിപിഎം അക്രമത്തിൽ കൊല ചെയ്യപ്പെട്ട ശരത്ത് ലാലിനും, ക്യപേഷിനും ആദരാജ്ഞലി അർപ്പിക്കാനാണ് ജവഹർ ബാലജനവേദി കാസറഗോഡ് ജില്ലയിലെ കുട്ടികളും ഭാരവാഹികളും ഒരുമിച്ച് കല്യോട് എത്തിയത്.

പരീക്ഷ തിരക്കും മറ്റു തിരക്കുകളും മാറ്റി വെച്ച് കൊണ്ടായിരുന്നു ജവഹർ ബാലജനവേദിയുടെ കൊച്ചു കുട്ടുകാരുടെ കല്യോടെ സന്ദർശനം. ജവഹർ ബാലജനവേദി പുല്ലൂർ പെരിയ മണ്ഡലം ചെയർമാനായ ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും ഓർമ്മകൾ മനസ്സിൽ താലോലിച്ച് കൊണ്ടായിരുന്നു അവർ കല്യോട് എത്തിയത്.

ശരത്ത് ലാലിന്‍റേയും കൃപേഷിന്‍റെ വീട് സന്ദർശിച്ച ബാലജനവേദിയുടെ കൂട്ടുകാർ കുറേ സമയം ഇരുവരുടെ മാതാപിതാക്കൾക്കും സഹോദരിമാർക്കും ഒപ്പം ചെലവഴിച്ചു.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലാ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ അടങ്ങുന്ന മുന്നൂറോളം കൂട്ടുകാരാണ് സന്ദർശനം നടത്തിയത്. ‘ഏട്ടന്മാർക്കൊപ്പം’ എന്ന പരിപാടിയിൽ ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ അഭിലാഷ് പൊയിനാച്ചി നേതൃത്വം നൽകി. രണ്ട് വീടുകളിലും സന്ദർശനം നടത്തിയ കുട്ടികൾ പ്രിയപ്പെട്ട ഏട്ടന്മാരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. നിറകണ്ണുകളോടെയാണ് കുട്ടികൾ കല്യോട് നിന്ന് മടങ്ങിയത്.