ജമ്മു കശ്മീരില്‍ വാഹനാപകടം; ഏഴ് പേർ മരിച്ചു, മരിച്ചവരിൽ നാല് പേർ മലയാളികള്‍

Jaihind Webdesk
Tuesday, December 5, 2023

ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു. മരിച്ചവരിൽ നാല് പേർ മലയാളികളാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ശ്രീനഗർ-ലേ ഹൈവേയിലെ സോജില ചുരത്തിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. പാലക്കാട് സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഘ്നേഷ് എന്നിവരാണ് മരിച്ചത്.

അപകടത്തിൽപ്പെട്ടവരെ സോനാമാർഗിലെ പി.എച്ച്‌.സിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്‌കിംസ് സൗരയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഡ്രൈവറടക്കം എട്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. റോഡിൽ മഞ്ഞ് വീണ് വാഹനം തെന്നിയതാണ് അപകടകാരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കശ്മീരിലേക്ക് വിനോദയാത്രക്കായി പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.