ജനാധിപത്യത്തിന്‍റെ ഇരുണ്ട ദിനം; കേന്ദ്രസർക്കാരിനെതിരായ കർഷക പ്രതിഷേധത്തിന് കോണ്‍ഗ്രസ് പൂർണ പിന്തുണ നല്‍കും: കെ സി വേണുഗോപാൽ

 

ന്യൂഡല്‍ഹി: കാർഷിക ബിൽ പാസാക്കിയ സർക്കാർ പാർലമെന്‍ററി ജനാധിപത്യത്തിന്‍റെ ഇരുണ്ടദിനമാക്കിയെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. പ്രതിപക്ഷ അവകാശങ്ങൾ ഹനിച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ കാർഷിക ബിൽ പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ശബ്ദം സർക്കാർ കേൾക്കാൻ തയാറാകുന്നില്ല. കർഷകർക്ക് ഒപ്പം കോണ്‍ഗ്രസ് ശക്തമായി നിലകൊള്ളുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

സർക്കാരും രാജ്യസഭാ ഉപാധ്യക്ഷനും ഗുഢാലോചന നടത്തി ജനാധിപത്യത്തെ രാജ്യസഭയിൽ തച്ചു തകർത്തു. മെമ്പറുടെ മൗലിക അവകാശങ്ങൾ രാജ്യസഭാ ഉപാധ്യക്ഷൻ നിഷേധിച്ചു. സർക്കാർ കർഷകരുടെ ശബ്ദം കേൾക്കാൻ തയാറല്ല. പ്രതിപക്ഷ ശബ്ദം കേൾക്കാൻ തയാറല്ല. കർഷകരും സംഘടനകളും അവരുടെ നില നിൽപ്പിനു വേണ്ടി തെരുവിൽ ഇറങ്ങിയിരിക്കുന്നു. ഇവർക്ക് പൂർണ പിന്തുണ പ്രതിപക്ഷം നൽകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

കാർഷിക ബില്ലുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണം എന്ന് എഐസിസി ജനറൽ സെക്രട്ടറി രണ്‍ദീപ് സിങ് സുർജെവാലയും ആവശ്യപ്പെട്ടു. വാച്ച് അൻഡ് വാർഡുകളെ ഉപയോഗിച്ച് രാജ്യസഭ അംഗങ്ങളുടെ അവകാശം തടഞ്ഞു വെച്ചാണ് സർക്കാർ ബിൽ പാസാക്കിയത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാർഷിക ബിൽ പിൻവലിക്കാൻ സർക്കാർ തയാറാകണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

https://www.facebook.com/JaihindNewsChannel/videos/3018824491673688

Comments (0)
Add Comment