നവകേരള സദസല്ല, നവകേരള സർക്കസാണ് നടന്നത്; വിമർശനവുമായി കെ.എം. അഭിജിത്ത്

Tuesday, January 2, 2024

 

കണ്ണൂർ: കേരളത്തിൽ നവകേരള സദസല്ല, നവകേരള സർക്കസാണ് നടന്നതെന്ന് എൻഎസ്‌യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത്. പിണറായി വിജയന്‍റെ ഫാൻസായി ഡിവൈഎഫ്ഐക്കാർ മാറി. പ്രതിഷേധിക്കുന്ന
യൂത്ത് കോൺഗ്രസുകാരെ അക്രമിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കണ്ടുവരുന്നതെന്നും അഭിജിത്ത് വിമർശിച്ചു.

യൂത്ത് കോൺഗ്രസ് തലശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽഎസ് പ്രഭു മന്ദിരത്തിൽ സംഘടിപ്പിച്ച യുവജന കൺവൻഷനും തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിജിത്ത്.