പിഎസ്എല്‍വി സി61 ദൗത്യം പരാജയം; ആദ്യ രണ്ട് ഘട്ടം പൂർത്തിയാക്കിയശേഷം പരാജയം

Jaihind News Bureau
Sunday, May 18, 2025

ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി61 വിക്ഷേപിച്ചു. ഭൗമനിരീക്ഷണത്തിനുള്ള ഇഒഎസ് 09 18 മിനിറ്റിനുള്ളില്‍ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിക്കും. ഐഎസ്ആര്‍ഒയുടെ 101 ആമത്തെ ദൗത്യമാണിത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിില്‍ നിന്ന് രാവിലെ 5:59നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ എറ്റവും കരുത്തുറ്റ വകഭേദമായ എക്‌സ് എല്‍ ആണ് ഈ വിക്ഷേപണത്തിനായി ഉപയോഗിച്ചത്.

ഐഎസ്ആര്‍ഒയുടെ 101ാമത്തെ സാറ്റലൈറ്റാണ് ഇഒഎസ് 09 എന്ന് പറയുന്നത്. പിഎസ്എല്‍വിയുടെ 63ാമത്ത ദൗത്യവും പിഎസ്എല്‍വി എക്‌സ് എല്‍ കോണ്‍ഫിഗറേഷന്‍ ഉപയോഗിച്ച് നടക്കുന്ന 27ാമത്തെ ദൗത്യവുമാണിത്. 44.5 മീറ്റര്‍ നീളവും 321 ടണ്‍ ഭാരവും ഈ പിഎസ്എല്‍വി സി61നുണ്ട്.