സ്ത്രീ പ്രക്ഷോഭ സമരത്തെ ഇങ്ങനെയാണോ നേരിടേണ്ടത്? പാര്‍ട്ടി കോണ്‍ഗ്രസില്‍ രൂക്ഷ വിമര്‍ശനം

Jaihind News Bureau
Friday, April 4, 2025

വര്‍ഷങ്ങളായി സിനിമ മേഖലയില്‍ സജീവമാണ് പിടിയിലായ തസ്ലിമ സുല്‍ത്താന. തിരക്കഥ വിവര്‍ത്തനമാണ് ഇവരുടെ ജോലി. തസ്ലിമയ്ക്ക് എട്ട് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. പ്രതികള്‍ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയത്. ലഹരി ഇടപാടുകള്‍ നടത്തിയ ഇവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

സെക്രട്ടറിയേറ്റ് നടയിലെ ആശാവര്‍ക്കര്‍മാരോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ മധുരയില്‍ നടക്കുന്ന 24 ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ രൂക്ഷ വിമര്‍ശനം. ഇങ്ങനെയാണോ സ്ത്രീ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ ഇടപ്പെടേണ്ടത് എന്ന് ആന്ധ്രാപ്രദേശില്‍ നിന്നുള്ള പ്രതിനിധികള്‍ ചോദിച്ചു. കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചപ്പോഴാണ് കേരള സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

രണ്ട് മാസമായിട്ടും സര്‍ക്കാരിന് ആശമാരുടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. സ്ത്രീകള്‍ മുടി മുറിച്ച് വരെ പ്രതിഷേധിച്ചു. മുറിച്ച മുടി കേന്ദ്രത്തിനയച്ചു കൊടുക്കാന്‍ ഒരു മന്ത്രി വെല്ലുവിളിക്കുകയാണ് ഉണ്ടായത്. ഇങ്ങനെയാണോ ഒരു പ്രക്ഷോഭത്തെ സര്‍ക്കാര്‍ നേരിടേണ്ടത് എന്ന് ആന്ധ്രയില്‍ നിന്നുള്ള പ്രതിനിധി ഡി.രാംദേവി വിമര്‍ശിച്ചു. കേരളാ മോഡല്‍ ഉയര്‍ത്തിക്കാട്ടുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കത്തിനെയും പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശിച്ചു.

സിഐടിയു നേതൃത്വം ഉള്‍പ്പെടെ ആശമാരെ തള്ളിപ്പറഞ്ഞപ്പോഴാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.