വൻശക്തികളുമായി 2015-ൽ ഒപ്പുവച്ച ആണവകരാറിൽ നിന്ന് ഇറാൻ പൂർണമായും പിന്മാറി

വൻശക്തികളുമായി 2015-ൽ ഒപ്പുവച്ച ആണവകരാറിൽ നിന്ന് ഇറാൻ പൂർണമായും പിന്മാറി. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളിൽ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്ന് ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചു.

ഇറേനിയൻ സൈനികമേധാവി ഖാസിം സുലൈമാനി അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണ് ഇറാക്കിൻറെ ഇപ്പോഴത്തെ ചുവടുമാറ്റത്തിനു കാരണം. ആണവ പദ്ധതി നിർത്തിവച്ചാൽ ഉപരോധം അവസാനിപ്പിക്കാമെന്ന വ്യവസ്ഥയിലാണു യുഎസ് അടക്കം വൻശക്തികൾ 2015 ൽ ഇറാനുമായി ആണവക്കരാർ ഒപ്പുവച്ചത്. ആവശ്യമനുസരിച്ച് യുറാനിയം സമ്പുഷ്ടീകരിക്കുമെന്നാണ് ഇറാന്റെ പ്രഖ്യാപനം. യുഎൻ ആണവ നിരീക്ഷണസമിതിയുമായി സഹകരിക്കാനും ടെഹ്‌റാനിൽ ചേർന്ന ഇറാനിയൻ മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. അമേരിക്കയെ കൂടാതെ ഫ്രാൻസ്, ജർമനി, റഷ്യ, ചൈന, യുകെ എന്നിവരാണ് കരാറിലുള്ളത്.

Nuclear dealiran
Comments (0)
Add Comment