ഐഒസി കാനഡ കേരള ചാപ്റ്റർ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം സംഘടിപ്പിച്ചു

Jaihind Webdesk
Tuesday, July 25, 2023

 

ടൊറന്‍റോ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കാനഡ കേരള ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഉമ്മന്‍ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. മിസിസാഗയിൽ ഉള്ള ടൊറന്‍റോ മലയാളി സമാജം ഓഡിറ്റോറിയത്തിൽ വെച്ചു സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ കാനഡയിലെ മലയാളി സമൂഹത്തിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഉമ്മൻ ചാണ്ടിയുമായുള്ള  ഓർമ്മകൾ പങ്കുവെച്ചു. ഉമ്മൻ ചാണ്ടിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

സംഘടനാ ജനറൽ സെക്രട്ടറി ബേബി ലൂക്കോസ് കോട്ടൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറല്‍ സെക്രട്ടറി സിറിൽ മുളവിരിക്കൽ സ്വാഗതം പറഞ്ഞു. കൺസർവേറ്റീവ് പാർട്ടി അംഗം ടോം വർഗീസ് കനേഡിയൻ മന്ത്രിയോടൊപ്പം കേരളം സന്ദർശിച്ചപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയിൽ നിന്നുള്ള ഹൃദ്യമായ അനുഭവങ്ങൾ പങ്കുവെക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു .

സിറിയൻ ഓർത്തഡോക്സ് സഭയിലെ വൈദികന്‍ ഫാ. എൽദോസ് കക്കാടൻ ഉമ്മന്‍ ചാണ്ടിയുടെ ലാളിത്യപൂർണ്ണമായ ഇടപെടലുകളുടെ അനുഭവങ്ങൾ വിവരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. തുടർന്ന് വിവിധ സംഘടനകളെ പ്രിതിനിധീകരിച്ചു കൊണ്ട് നിരവധി പേർ അനുശോചനം രേഖപ്പെടുത്തി. കാനഡയിലുള്ള മുൻകാല കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കളും പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവരും അനുശോചന യോഗത്തിൽ പങ്കെടുത്തു.