മഞ്ചേശ്വരം കോഴക്കേസ് : കെ സുന്ദരയുടെയും അമ്മയുടെയും രഹസ്യമൊഴിയെടുക്കും

Jaihind Webdesk
Friday, June 18, 2021

കെ.സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരത്തെ കോഴക്കേസിൽ സുന്ദരയുടെയും അമ്മയുടെയും ഉൾപ്പടെ അഞ്ചുപേരുടെ  . ഈ മാസം 29, 30 തീയതികളിൽ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുൻപാകെയായിരിക്കും ഇവരുട മൊഴി രേഖപ്പെടുത്തുക . സുന്ദര ഒരു ലക്ഷം രൂപ ഏൽപ്പിച്ച വ്യക്തിയും ഇവരിൽ ഉൾപ്പെടുന്നുണ്ട്. അതിനിടെ കേസിൽ തെളിവുശേഖരണം ഊർജിതമാക്കിയ അന്വേഷണസംഘത്തിന് പണമിടപാടുകളുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

സുന്ദരയുടെ വീടിന്‍റെ മേൽക്കൂര നിർമാണത്തിന് ഉൾപ്പെടെ ചെലവായ തുകയുടെ ബിൽ അടക്കമുള്ള രേഖകൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചതായാണ് വിവരം. അറുപത്തയ്യായിരത്തോളം രൂപ വീടിന്റെ അറ്റകുറ്റപ്പണിക്കായി ചെലവായി എന്നാണ് സൂചന.