അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിക്കല്‍; കെ.ടി ജലീലിനെതിരെ കേന്ദ്ര അന്വേഷണം

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ അനുമതിയില്ലാതെ യു.എ.ഇയില്‍ നിന്ന് സഹായം സ്വീകരിച്ചെന്ന പരാതിയില്‍ മന്ത്രി കെ.ടി ജലീലിനെതിരെ ധനകാര്യമന്ത്രാലയത്തിന്‍റെ  അന്വേഷണം. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചോയെന്നും അന്വേഷിക്കും. യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് സഹായം സ്വീകരിച്ചുവെന്ന് ജലീല്‍ തന്നെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി പരാതികളാണ് കേന്ദ്ര സര്‍ക്കാരിന് മുന്നിലെത്തിയത്. ഇതോടൊപ്പം ഖുർആന്‍ വിതരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ജലീല്‍ നേരിടുന്നുണ്ട്.

 

Comments (0)
Add Comment