പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടല്‍ ; മന്ത്രി ശശീന്ദ്രന്‍ രാജി വെക്കണമെന്ന് ബിന്ദു കൃഷ്ണ

Tuesday, July 20, 2021

 

കൊല്ലം : പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ട മന്ത്രി എ.കെ ശശീന്ദ്രൻ രാജി വെക്കണമെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ. ഇരകളെ വേട്ടയാടുന്ന സിപിഎമ്മിന്‍റെ ശൈലിയാണ് ശശീന്ദ്രൻ വിഷയത്തിൽ കാണിച്ചതെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. പിണറായി സർക്കാർ വേട്ടക്കാർക്കൊപ്പമാണ് നിലകൊള്ളുന്നത്. കേരളത്തിലെ സ്ത്രീ സമൂഹത്തോട് അൽപമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെടണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.