പ്രതികാരനടപടിയുമായി കേന്ദ്രം ; സമരമേഖലകളിലെ ഇന്‍റർനെറ്റ് വിച്ഛേദിച്ചു ; പിന്മാറാതെ കർഷകർ

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്ത് കര്‍ഷക സമരം കടുക്കുമ്പോള്‍ പ്രതികാരനടപടികളുമായി കേന്ദ്രസര്‍ക്കാര്‍. കര്‍ഷകസമരം നടക്കുന്ന സ്ഥലങ്ങളിലെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തി മേഖലകളില്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് സേവനമില്ല. ഇതിനിടെ സമരക്കാര്‍ ചെങ്കോട്ട നിയന്ത്രണത്തിലാക്കി. ട്രാക്ടര്‍ റാലി നടത്തിയവരില്‍ ഒരു വിഭാഗം ചെങ്കോട്ടയില്‍ കടന്ന് കൊടികെട്ടി.  ഐടിഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും സമരക്കാര്‍ നിറഞ്ഞു. ലാത്തിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചിട്ടും പിന്മാറാതെ കര്‍ഷകര്‍ നിലയുറപ്പിക്കുകയാണ്.

Comments (0)
Add Comment