തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ പരിശോധന: 7,500 കിലോ പഴകിയ മത്സ്യം പിടികൂടി; സ്കൂളുകളിലും പരിശോധന

തിരുവനന്തപുരം : ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് വിവിധയിടങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. അഞ്ചുതെങ്ങ് എം.ജെ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 7,500 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മീനിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

നെയ്യാറ്റിൻകരയിലെ സ്കൂളുകളിൽ നടത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയിൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വൃത്തിഹീനമായ രീതിയിൽ സൂക്ഷിച്ചിരുന്ന അരിയും പലചരക്ക് സാധനങ്ങളും കണ്ടെത്തി. സ്കൂളിലെ വെള്ളത്തിന്‍റെ ഉൾപ്പെടെ സാമ്പിളുകൾ പരിശോധനകൾക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ചു. സ്കൂളിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.

Comments (0)
Add Comment