അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം സർക്കാരിന്‍റെ കെടുകാര്യസ്ഥത: എംഎം ഹസന്‍

Jaihind Webdesk
Sunday, November 28, 2021

 

പാലക്കാട് : അട്ടപ്പാടിയിൽ ശിശു മരണങ്ങൾ ആവർത്തിക്കുന്നത് സർക്കാറിന്‍റെ കെടുകാര്യസ്ഥത മൂലമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സാമൂഹിക അടുക്കള പ്രവർത്തനം നിലച്ചത് സർക്കാറിന്‍റെ അനാസ്ഥ കാരണമാണ്. സർക്കാറിനെതിരെയും ഉദ്യോഗസ്ഥർക്കെതിരെയും നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും എംഎം ഹസൻ പറഞ്ഞു.

ശിശുമരണം ഉണ്ടാവുമ്പോൾ മാത്രമാണ് മന്ത്രിമാർ സന്ദർശനം നടത്തുന്നത്. സാമൂഹിക അടുക്കള, ആശുപത്രി തുടങ്ങി സകലയിടത്തും രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അതാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണമെന്നും എംഎം ഹസൻ പാലക്കാട്‌ പറഞ്ഞു.