ഇന്ത്യേനേഷ്യയിലെ സുലവേസി പ്രവിശ്യയിലെ പാലു നഗരത്തിൽ ഉണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. വ്യാഴാഴ്ച വരെ തെരച്ചിൽ തുടരുമെന്ന് സൈനിക വാക്താവ് അറിയിച്ചു.
പാലു നഗരത്തിൽ നിന്നാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടടുത്തത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യയുള്ളതായി അതികൃതർ വ്യക്തമാക്കി. 5000 പേരെയാണ് വിവിധയിടങ്ങളിൽ കാണാതായിട്ടുള്ളതായി റിപ്പോർട്ട് ചെയ്തിയിരിക്കുന്നത്. എണ്ണായിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുള്ളതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ദുരന്തം ബാധിച്ച ചില മേഖലകളിൽ ജീവിതം സാധാരണ ഗതിയിലേക്കെത്തി തുടങ്ങിയിരിക്കുന്നതായി ദുരന്തനിവാരണ സേന അറിയിച്ചു.
അടിയന്തര ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം 28 നാണ് സുലവേസി ദ്വീപിൽ ശക്തമായ ഭൂചലനവും തുടർന്ന് സുനാമിയും ഉണ്ടായത്. ദുരന്തം നടന്ന് 11 ദിവസം പിന്നിടുമ്പോഴും മൃതദേഹങ്ങൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കാണാതായവർക്കായി വ്യാഴാഴ്ച വരെ തെരച്ചിൽ തുടരുമെന്നാണ് ഒൗദ്യോദിക അറിയിപ്പ്.