ചാന്ദ്ര ദൌത്യത്തില്‍ അനിശ്ചിതത്വം… ലാന്‍ഡറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടമായി | LIVE

ഇന്ത്യയുടെ ചാന്ദ്രദൌത്യമായ ചന്ദ്രയാന്‍ 2 വില്‍ അനിശ്ചിതത്വം. ലാന്‍ഡിംഗിനിടെ വിക്രം ലാന്‍ഡറില്‍ നിന്നുള്ള സന്ദേശം നഷ്ടമായി. ശനിയാഴ്ച പുലർച്ചെ 1:52:54 നായിരുന്നു ലാന്‍ഡിംഗ് സമയമായി നിശ്ചയിച്ചിരുന്നത്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായിരുന്നെങ്കിലും പിന്നീട് ലാന്‍ഡറില്‍ നിന്ന് സന്ദേശം ലഭിക്കാതാവുകയായിരുന്നു.

ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐ.എസ്.ആർ.ഒ വൃത്തങ്ങള്‍ അറിയിച്ചു. ചന്ദ്രനില്‍ നിന്ന് 2.1 കിലോ മീറ്റര്‍ അകലെവെച്ച് ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. പ്രതീക്ഷ നഷ്ടമായിട്ടില്ലെന്നും ISRO വ്യക്തമാക്കി. അതേസമയം ലാന്‍ഡറില്‍ നിന്ന് സന്ദേശം ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസം പങ്കുവെച്ച പ്രധാനമന്ത്രി ശാസ്ത്രജ്ഞരെ ആശ്വസിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

LIVE

https://www.facebook.com/JaihindNewsChannel/videos/232073067716973/

chandrayaan
Comments (0)
Add Comment