കാസര്‍ഗോട് ജില്ലയിലെ കല്ലിയോട്ട് ഇന്നലെ രാത്രി രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസിന്റെ ഫേസ് ബുക്ക് പേജിലൂടെ സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്.
രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ സമാധാനപരമായിരിക്കും. ഹര്‍ത്താലില്‍ അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്നും ഹര്‍ത്താല്‍ സമാധാനപരമായിരിക്കണമെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്നലെ രാത്രി കല്ലിയോട്ട് തെയ്യം കളിയാട്ടത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന് ശേഷം പോകുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെയാണ് കാറിലെത്തിയ സംഘം ഇടവഴിയിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.