യുക്രെയ്നില്‍ കുടുങ്ങിയവർക്കായി ഇന്ത്യന്‍ എംബസി ഒന്നും ചെയ്യുന്നില്ല: ആരോപണവുമായി രക്ഷിതാക്കള്‍

 

തൃശൂർ: യുക്രെയ്നിൽ കുടുങ്ങിയവർക്കായി ഇന്ത്യൻ എംബസി ഒന്നും ചെയ്യുന്നില്ലെന്ന ആരോപണവുമായി വിദ്യാർഥികളുടെ രക്ഷിതാക്കൾ. ഭക്ഷണവും വെള്ളവും മരുന്നും ഇല്ലാതെ കുട്ടികൾ ദുരിതത്തിലാണെന്നും രക്ഷിതാക്കള്‍ തൃശൂരിൽ പറഞ്ഞു.

ഇന്ത്യന്‍ എംബസിയുടെ നിർദേശം അനുസരിച്ച് പോളണ്ടിലേക്ക് കാല്‍നടയായി കിലോമീറ്ററുകളോളം യാത്ര ചെയ്ത് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ റവറസ ബോർഡറിൽ എത്തി. പക്ഷേ ഷഹനായി ബോർഡറിലാണ് പോകേണ്ടതെന്നാണ് പിന്നീട് അറിഞ്ഞത്. ഇന്ത്യന്‍ എംബസി അധികൃതര്‍ ഇടയ്ക്കിടെ മാറ്റിപ്പറയുന്നു. രക്ഷപ്പെടുത്താനോ സഹായിക്കാനോ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഒന്നും ചെയ്യുന്നില്ല. കടുത്ത മഞ്ഞും തണുപ്പുമാണ്. ബോർഡറിന് 15 കിലോമീറ്റർ അകലെ ഒരു സ്കൂളിൽ നിരവധി മലയാളി കുട്ടികൾ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷിതാക്കൾ പറഞ്ഞു.

പോളണ്ട് അതിർത്തിയായ ഷഹനായിൽ കുട്ടികൾ കുടുങ്ങിക്കിടക്കുകയാണെന്നും അടിയന്തര രക്ഷാ പ്രവർത്തനം നടത്തണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ജോഫി ജോസഫ്, ജെയ്മോന്‍ ജോസഫ്, കാതറിന്‍ ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Comments (0)
Add Comment