ഇന്ത്യക്കാര്‍ ദുബായില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം ! ലേബര്‍ ക്യാമ്പ് തൊഴിലാളികള്‍ മറ്റു മുറികളില്‍ പോകരുത് ; മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയം : VIDEO

ദുബായ് : കോവിഡ് 19 പടരാതിരിക്കാന്‍ യു എ ഇയിലെ ഇന്ത്യന്‍ സമൂഹം കനത്ത ജാഗ്രത പുലര്‍ത്തണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാര്‍ പരമാവധി താമസയിടങ്ങളില്‍ തന്നെ തുടരണമെന്നും,   അത്യാവശ്യങ്ങള്‍ക്ക് അല്ലാതെ പുറത്ത് ഇറങ്ങരുതെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ് നിര്‍ദേശിച്ചു.

യു എ ഇ ഗവര്‍മെന്റ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് , പരമാവധി താമസയിടങ്ങളില്‍ തുടരാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണം. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. ലേബര്‍ ക്യാമ്പില്‍ ഒരേ മുറിയില്‍ കഴിയുന്നവര്‍, സ്വയം ഒരു കുടുംബ യൂനിറ്റായി കണക്കാക്കി ,മറ്റ് മുറികളിലും സ്ഥലങ്ങളിലും പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. അതേസമയം,
സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് വലിയ പിഴയും ശിക്ഷയും ലഭിക്കുന്ന, കുറ്റമാണ് എന്നും, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

മാര്‍ച്ച് 23 വരെയുളള കണക്ക് അനുസരിച്ച്, മലയാളികള്‍ ഉള്‍പ്പടെ 19 ഇന്ത്യക്കാര്‍ക്ക്, യു എ ഇയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ രണ്ടുപേര്‍ രോഗവിമുക്തി നേടി. ആരോഗ്യസേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് സഹായത്തിനായി ആരോഗ്യമന്ത്രാലയത്തിന്‍റെ നമ്പറുകള്‍ക്ക് പുറമെ, കോണ്‍സുലേറ്റിന്‍റെ ഹെല്‍പ് ലൈന്‍ നമ്പറുകളിലും ബന്ധപ്പെടാം. കോണ്‍സുലേറ്റിന്‍റെ വിസ, പാസ്‌പോര്‍ട്ട്, അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാണ് . എങ്കിലും അത്യാവശ്യഘട്ടത്തില്‍ മാത്രം അവ ഉപയോഗപ്പെടുത്താന്‍ ഇപ്പോള്‍ ശ്രദ്ധിക്കണം. മലയാളിയായ നസീര്‍ വാടാനപ്പള്ളിയെ പോലുള്ള സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടല്‍, കഴിഞ്ഞ ദിവസങ്ങളില്‍ നിരവധിപേര്‍ക്ക് അടിയന്തര പരിശോധനയും സഹായവുമെത്തിക്കാന്‍ അവസരം ഒരുക്കി. രോഗബാധ സംശയിക്കുന്നവര്‍ സാമൂഹിക സംഘടനകള്‍ വഴിയും, സാമൂഹികപ്രവര്‍ത്തകര്‍ വഴിയും കോണ്‍സുലേറ്റിനെ ബന്ധപ്പെടാമെന്നും കോണ്‍സല്‍ ജനറല്‍ വിപുല്‍ പറഞ്ഞു.

https://www.facebook.com/jaihindtvmiddleeast/videos/2454689041299864/

Covid 19Dubaiindian embassycorona
Comments (0)
Add Comment