ചൈനീസ് സേന പിന്മാറതെ വിട്ടുവീഴ്ചയില്ലെന്ന് കരസേനാ മേധാവി ജനറൽ എംഎം നരവനെ

Jaihind Webdesk
Sunday, October 10, 2021

ന്യൂഡല്‍ഹി : ഇന്ത്യ – ചൈന അതിര്‍ത്തിയിൽ ഒരിഞ്ച് പോലും വിട്ടുവീഴ്ചയ്ക്കില്ലെന്ന് കരസേന മേധാവി ജനറൽ എംഎം നരവനെ. ചൈനീസ് സേന അതിർത്തിയിൽ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ – ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പതിമൂന്നാം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. ചുസുൽ മോള്‍ഡ അതിർത്തിയിൽ വച്ചാണ് ചർച്ച നടക്കുക. ലഫ്‌നന്‍റ് ജനറൽ പിജികെ മേനോൻ ആണ് ഇന്ത്യൻ സംഘത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.