അതിര്‍ത്തിയില്‍ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആറു ജില്ലകളിലെ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.എല്‍.ഡി.എഫ് സര്‍ക്കാര്‍ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ആഘോഷ പരിപാടികളും അതിര്‍ത്തിയിലെ സംഘര്‍ഷം കാരണം മാറ്റിവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു .
രാജ്യത്തിനെതിരെ നമ്മുടെ അയല്‍ രാജ്യം നടത്തി കൊണ്ടിരിക്കുന്ന ഒളിയുദ്ധം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തി സര്‍ക്കാര്‍ നാലാം വാര്‍ഷികാഘോഷം നടത്തുന്നത് ഔചിത്യമാണോയെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇതു പരിഗണിച്ചു കൊണ്ടാണ് ഇനി നടക്കേണ്ട ആറു ജില്ലകളിലെ വാര്‍ഷികാഘോഷം റദ്ദാക്കിയത്. ഇതു മറ്റൊരു അവസരത്തില്‍ നടത്തും. എന്നാല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സ്ഥലങ്ങളില്‍ പ്രദര്‍ശന മേളകള്‍ നടക്കും എന്നാല്‍ കലാപരിപാടികള്‍ ഒഴിവാക്കും. എല്‍.ഡി.എഫ് വാര്‍ഷികാഘോഷം മാറ്റി വയ്ക്കും ഈ കാര്യം എല്‍.ഡിഎഫ് കണ്‍വീനര്‍ പ്രഖ്യാപിക്കും.കണ്ണൂര്‍ കലക്ടറേറ്റ് മൈതാനത്തില്‍ എല്‍.ഡി.എഫ് കണ്ണൂര്‍ ജില്ലാ റാലിയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.