രാജ്യത്തെ ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയാത്ത നാണംകെട്ട സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് കെപിസി സി പ്രസിഡൻ്റ് കെ.സുധാകരൻ എംപി. പഹൽഗാം ആക്രമണത്തിൽ എന്ത് മറുപടിയാണ് പാകിസ്താന് നൽകാൻ കഴിഞ്ഞത്. രാഷ്ട്രത്തിനോടുള്ള ഉത്തരവാദിത്വം കാണിക്കാൻ പറ്റാത്ത പാർട്ടിയാണ് ബി ജെ പി. രാജ്യസ്നേഹം തങ്ങളെ ബിജെപി പഠിപ്പിക്കണ്ട. ചേറ്റൂരിന്റെ അനുസ്മരണം കോൺഗ്രസ് എല്ലാ വർഷവും നടത്താറുണ്ട്. ബിജെപി ആദ്യമായാണ് അനുസ്മരണവുമായി വരുന്നതെന്നും കെ പി സി സി പ്രസിഡൻറ് കണ്ണൂരിൽ പറഞ്ഞു.
കണ്ണൂർ ഡി സി സി ആസ്ഥാനത്ത് നടന്ന ചേറ്റൂർ ശങ്കരൻ നായർ അനുസ്മരണം കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. ചേറ്റൂർ ശങ്കരൻ നായർ നാടിൻ്റെ അഭിമാനമാണെന്ന് കെ പി സി സി പ്രസിഡൻറ് കെ.സുധാകരൻ എംപി പറഞ്ഞു.പുഷ്പാർച്ചനയ്ക്ക് കെ പി സി സി പ്രസിഡൻറ് നേതൃത്വം നൽകി.ദേവ തീർത്ഥ് എന്ന ഭിന്നശേഷി കാരനായ വിദ്യാർത്ഥി വരച്ച ചേറ്റൂരിൻ്റെ ഛായാചിത്രം ചടങ്ങിൽ വെച്ച് കെ പി സി സി പ്രസിഡൻ്റിന് സമ്മാനിച്ചു, ബി ജെ പി ക്ക് സ്വന്തമായി സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തത് കൊണ്ടാണ് കോൺഗ്രസ് അധ്യക്ഷനായ ചേറ്റൂർ ശങ്കരൻ നായരെ ഏറ്റെടുക്കാൻ ബി ജെ പി ശ്രമിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ് പറഞ്ഞു.