കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ; പാകിസ്ഥാനുമായുള്ള എല്ലാ ബന്ധവും വിഛേദിക്കും

Jaihind News Bureau
Wednesday, April 23, 2025

ഇന്നലെ നടന്ന പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് കടുത്ത നടപടികളിലേക്ക് ഒരുങ്ങി ഇന്ത്യ. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണമായും വിേഛദിച്ചേക്കും. നയതന്ത്രകാര്യാലയം അടച്ചുപൂട്ടുമെന്നും സൂചനയുണ്ട്. സുരക്ഷ കാര്യങ്ങള്‍ക്കുള്ള ക്യാമ്പിനറ്റ് സമിതി വൈകുന്നേരം ചേരും. യോഗത്തില്‍ പാകിസ്ഥാനെതിരെ നടപടി സ്വീകരിക്കുന്നതിലുള്ള ചര്‍ച്ചകളൊക്കെ നടക്കും. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആദ്യ പടിയായി ഇന്ത്യ കടുത്ത തീരുമാനം തന്നെയാണ് എടുത്തിരിക്കുന്നത്.

നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചു കൊണ്ട് പാകിസ്ഥാനില്‍ നിലവിലുള്ള ഡെപ്യൂട്ടി ഹൈകമ്മീഷനെ പിരിച്ചു വിട്ടു കൊണ്ടും ബന്ധം വിഛേദിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തിനുള്ള പ്രതികരണമായി പാകിസ്ഥാനുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുക എന്ന ആത്യന്തിക ലക്ഷ്യമാണ് ഇന്ത്യ എടുത്തിരിക്കുന്നത്.