കിവീസിനെ സ്പിന്‍ ആക്രമണത്തില്‍ തകര്‍ത്ത് ഇന്ത്യ; വിജയലക്ഷ്യം 252

Jaihind News Bureau
Sunday, March 9, 2025

ചാമ്പ്യന്‍സ് ട്രോഫി മല്‍സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 252 റണ്‍സ് വിജയലക്ഷ്യം. ദുബായിലെ സ്പിന്‍ പിച്ചില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കിവീസ് താരങ്ങളെ തകര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തെന്നയാണ് വിക്കറ്റുകള്‍ കൂടുതലും വീഴ്ത്തിയിട്ടുള്ളത്. ദുബായ് പിച്ച് സ്്പിന്നര്‍മാരെ തുണയ്ക്കുമെന്നുള്ളത് കൊണ്ട് ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ടീമില്‍ നിന്നും ഒരു മാറ്റവും ഇല്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങിയത്. 250 റണ്‍സ് ചേയ്‌സ് ചെയ്യുക എന്നുള്ളത് ഇന്നത്തെ പിച്ചില്‍ ഭേദപ്പെട്ട ഒരു സ്‌കോര്‍ തന്നെയാണെങ്കിലും കിവീസ് സ്പിന്നിന് മുന്നില്‍ ഇന്ത്യ തകരുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 5 ഓവറുകള്‍ പിന്നിടുമ്പോള്‍ പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍ ഒഴുക്കുക എന്ന ലക്ഷ്യമാകും ഉണ്ടാകുക.

ആദ്യം തന്നെ കിവീസ് ഓപ്പണര്‍മാരായ രചിന്‍ രവീന്ദ്രയും (37) വില്‍ യങും (15) വരുണിന്റെയും കുല്‍ദീപിന്റെയും സ്പിന്‍ ആക്രമണത്തില്‍ പുറത്തായിരുന്നു. ശേഷം ഇറങ്ങിയ കെയ്ന്‍ വില്ല്യംസണും(11) ടോം ലാഥവിനും (14) അധികം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. പിന്നീടിറങ്ങിയ ഡാരില്‍ മിച്ചലും ഗ്ലെന്‍ ഫിലിപ്പ്‌സും ചേര്‍ന്നാണ് ടീമിനെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചത്. ഡാരില്‍ മിച്ചല്‍ (63) അര്‍ധസെഞ്ച്വറി നേടിയാണ് മുഹമ്മദ് ഷമിയുടെ വിക്കറ്റ് മുന്നില്‍ കീഴടങ്ങിയത്. ഗ്ലെന്‍ ഫിലിപ്പ്‌സ് (34) നേടി പുറത്തായപ്പോള്‍ എത്തിയ ബ്രെയ്‌സ്വെല്ലും (53) അര്‍ധസെഞ്ച്വറി നേടി ടീമിനെ 250 കടത്തുകയായിരുന്നു.